Uncategorized

ഒരു വായനാദിനം കൂടി……

ഒരു വായനാദിനം കൂടി കടന്നു പോയി. പതിവില്ലാതെ ഈ ദിനം എന്നെ വല്ലാതെ പിന്നിലേക്ക് വലിച്ചിഴച്ചു. സാധാരണയായി വായനയുമായി ബന്ധപ്പെട്ട ചിന്തകൾ കൊബായാഷി മാസ്റ്ററും,ടോട്ടൊച്ഛനുമൊക്കെ ചേർന്ന് മനോഹരമാക്കിയ റ്റോമോ സ്കൂളിന് മുറ്റത്തു ഉടക്കി നിൽക്കും ( ഞാനൊരു അധ്യാപിക ആയത് കൊണ്ടാവാം ). എന്നാൽ ഇന്ന് ഓർമ്മകൾ എന്നെ കൊണ്ടെത്തിച്ചത് നഷ്ടപ്പെട്ടു പോയ അമ്മയുടെ അടുത്തേക്കാണ്. വായനയുടെ ലോകത്തേക്ക് എന്നെ കൂട്ടികൊണ്ട് വന്നത് അമ്മയാണ്. 90 കാലഘട്ടത്തിലെ കുട്ടികൾക്ക് ഇന്നത്തെ കാർട്ടൂൺ പോലെ………… ഭാവനാ ലോകത്തെ പരിപോഷിപ്പിച്ചിരുന്നത് […]

Read More
Uncategorized

ഒരു NIC കഥ -3

NCC രണ്ടാം വർഷം NIC ക്യാമ്പിന് തെരഞ്ഞെടുത്തു, കൂടെ എന്റെ സുഹൃത്തും എന്ന് കേട്ട നിമിഷം ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ…. കേരളത്തിൽ ആവല്ലേ… പ്രാർത്ഥന കുറച്ചു കടന്നു പോയി എന്നു തോന്നുന്നു…. റോപ്പർ എന്ന സ്ഥലത്ത്….. കേട്ടപാടെ ഗൂഗിൾ ചെയ്ത് നോക്കുന്ന സംസ്കാരം അന്ന് നിലവിലില്ല. കേരള ടീമിന്റെ ഗൈഡ് ആയി നിയമിച്ചിരിക്കുന്നത് ഞങ്ങളുടെ NCC അദ്ധ്യാപികയെ തന്നെയാണ്… ആശ്വാസം…. റോപ്പർ, പഞ്ചാബിന്റെ അതിർത്തി ആണെന്ന വിവരം എന്നിൽ വിദൂരമായ ഇടം എന്ന എഫക്ട് ആണ് നൽകിയത്.. […]

Read More
Uncategorized

ഒരു NIC കഥ -2

കമ്പിളിക്കുള്ളിൽ നിന്നും പുറത്തേക്ക് തലയിട്ട് വിസ്തരിക്കാൻ മടി, മിണ്ടാതെ കിടന്നു…വഴി തെറ്റി വന്ന ഓർമകളിലേക്ക് ഊളിയിട്ടു കൊണ്ട്…… തട്ടിക്കൂട്ട് ബാല്യത്തിന് അല്പമെങ്കിലും നിറം പിടിപ്പിച്ച യാത്രയായിരുന്നു – മൈസൂർ യാത്ര. ടിപ്പു സുൽത്താന്റെ ‘സമ്മർ ഹൗസ് ‘ കണ്ടു വാപൊളിച്ചു നടന്ന എന്നോട് “വല്യ പെൺകുട്ടിയാണ്… നോക്കി നടക്ക് ” എന്ന ശാസന ഇടയ്ക്കിടെ ബുന്ധിമുട്ടിച്ചെങ്കിലും, ആ കാഴ്ചകൾ പഞ്ചേന്ദ്രിയങ്ങൾ തുറന്ന് ആസ്വദിച്ചു.. കൊട്ടാരം ഒറ്റ ഫ്രെയിമിൽ മനസിലെക്കെടുക്കാൻ ഞാൻ പുറകോട്ട് നീങ്ങി. അപ്പോഴാണ് 100ഓളം കാക്കി […]

Read More
Uncategorized

ഒരു NIC കഥ -1

കാല്പാദത്തിൽ അനുഭവപ്പെട്ട നനവിനോടുള്ള ദേഷ്യം മുറുമുറുപ്പായി പുറത്തേക്കു വന്നു. അതിനിടയിൽ അവയുടെ സ്ഥാനം മാറ്റിയെങ്കിലും അവിടെയും നനവ്. “ഈ സീറ്റിൽ വെള്ളമൊഴിച്ചതാരാ?” സങ്കടം പറച്ചിലോടെ എണീറ്റു. അത്ഭുതം……. അവിടെയെങ്ങും നനവിന്റെ അംശം പോലുമില്ല. കമ്പിളിക്കുള്ളിൽ പെടാതെ പോയ ഭാഗങ്ങളിൽ തണുത്ത വെള്ളം വീണ പോലെ…….. അവിടം മുതൽ തണുപ്പിന്റെ തീക്ഷണത ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. കൈ കാലുകൾ കമ്പിളിക്കുളിലേക്കു വീണ്ടും ചുരുണ്ടുകൂടി. ട്രെയിൻ മുന്നോട്ട് കുതിക്കുകയാണ്. ഏവരും ഉറക്കത്തിലാണ്. ജനൽ ചില്ലിൽ തണുപ്പ് ഊർന്നിറങ്ങി ഒരു മറ […]

Read More
Uncategorized

ഹാപ്പി വാലെന്റൈൻസ് ഡേ

നിന്റെ കൈയും പിടിച്ചു ഇനിയുമേറെ നടക്കണംപുതുമയുടെ ചൂടും, പഴമയുടെ ചൂരുംപഴങ്കഥകളുടെ മധുരവും, ഇല്ലായ്മയുടെ കയ്പ്പുംനഷ്ടപ്പെടലിന്റെ വേദനയുംചേർത്ത് പിടിക്കലിൻ ആനന്ദവുമറിഞ്ഞ എൻ ഹൃദയമേ……….., നിൻ ലഹരി….അതിനായി……………………… ഇനിയുമേറെ ഒപ്പം നടക്കണം

Read More