ഒരു NIC കഥ -1

കാല്പാദത്തിൽ അനുഭവപ്പെട്ട നനവിനോടുള്ള ദേഷ്യം മുറുമുറുപ്പായി പുറത്തേക്കു വന്നു. അതിനിടയിൽ അവയുടെ സ്ഥാനം മാറ്റിയെങ്കിലും അവിടെയും നനവ്. “ഈ സീറ്റിൽ വെള്ളമൊഴിച്ചതാരാ?” സങ്കടം പറച്ചിലോടെ എണീറ്റു. അത്ഭുതം……. അവിടെയെങ്ങും നനവിന്റെ അംശം പോലുമില്ല. കമ്പിളിക്കുള്ളിൽ പെടാതെ പോയ ഭാഗങ്ങളിൽ തണുത്ത വെള്ളം വീണ പോലെ……..

അവിടം മുതൽ തണുപ്പിന്റെ തീക്ഷണത ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. കൈ കാലുകൾ കമ്പിളിക്കുളിലേക്കു വീണ്ടും ചുരുണ്ടുകൂടി. ട്രെയിൻ മുന്നോട്ട് കുതിക്കുകയാണ്. ഏവരും ഉറക്കത്തിലാണ്. ജനൽ ചില്ലിൽ തണുപ്പ് ഊർന്നിറങ്ങി ഒരു മറ സൃഷ്ടിച്ചിരിക്കുന്നു. പുറത്തേക്കിറങ്ങാൻ മടിച്ച വിരലുകൾ ഗ്ലാസിൽ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നു…

ഒളിച്ചു വെച്ച കുട്ടിത്തം ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ട്… സ്വയം ഒന്ന് ശാസിച്ച ശേഷം ഉറക്കത്തിനു ഭംഗം വരാതിരിക്കാൻ സോക്‌സും ബൂട്ടും ധരിച്ച ശേഷം കമ്പിളിക്കുള്ളിലേക്ക്‌ ചുരുണ്ടു കൂടി. അപ്പോൾ തൊട്ട് മുകളിൽ നിന്നൊരു ശബ്ദം..”ആരോ സീറ്റിൽ വെള്ളമൊഴിച്ചു “…….

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *