ഒരു NIC കഥ -3

NCC രണ്ടാം വർഷം

NIC ക്യാമ്പിന് തെരഞ്ഞെടുത്തു, കൂടെ എന്റെ സുഹൃത്തും എന്ന് കേട്ട നിമിഷം ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ…. കേരളത്തിൽ ആവല്ലേ…

പ്രാർത്ഥന കുറച്ചു കടന്നു പോയി എന്നു തോന്നുന്നു…. റോപ്പർ എന്ന സ്ഥലത്ത്….. കേട്ടപാടെ ഗൂഗിൾ ചെയ്ത് നോക്കുന്ന സംസ്കാരം അന്ന് നിലവിലില്ല. കേരള ടീമിന്റെ ഗൈഡ് ആയി നിയമിച്ചിരിക്കുന്നത് ഞങ്ങളുടെ NCC അദ്ധ്യാപികയെ തന്നെയാണ്… ആശ്വാസം….

റോപ്പർ, പഞ്ചാബിന്റെ അതിർത്തി ആണെന്ന വിവരം എന്നിൽ വിദൂരമായ ഇടം എന്ന എഫക്ട് ആണ് നൽകിയത്.. പിന്നീടുള്ള ദിവസങ്ങളിൽ റോപറിനെ ഞങ്ങൾ 2പേരും കൂടി ഭാവനയിൽ വരച്ചു ചേർത്തു.

കണ്ണെത്താ ദൂരത്തു പൂത്തു നിൽക്കുന്ന കടുക് പാടം, ഗോതമ്പ് പാടം… പശ്ചാത്തലത്തിൽ തുജേ ദേഖാ തോയേ ജാനാസനം…

പോവാനുള്ള ദിവസം അടുക്കുന്നന്തോറും പേടിക്കൊപ്പം പോവാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. സീറോ ഡിഗ്രിക്കു താഴെ തണുപ്പ് അതിനുള്ള മുൻകരുതൽ വേണം എന്നു ഗൈഡ് ഓർമിപ്പിക്കുമ്പോൾ മനസ്സിൽ ‘ഏ ഹസി വാദിയാ…..’മൂളുകയായിരുന്നു ഞാൻ

അങ്ങനെ ജനുവരി ആദ്യ വാരം നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്ര തിരിച്ചു. NCC യൂണിഫോം, നെയിം പ്ലേറ്റ് വേണ്ട തുടങ്ങിയ ഗൈഡിന്റെ നിർദേശം ഞങ്ങൾക്ക് ട്രെയിനിൽ ഒറ്റക്ക് നടക്കാനുള്ള ധൈര്യവും സ്വാതന്ത്രവും നൽകി.

ആഘോഷിക്കുകയായിരുന്നു വീണു കിട്ടിയ സ്വാതന്ത്ര്യം….

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *