ഒരു വായനാദിനം കൂടി……

ഒരു വായനാദിനം കൂടി കടന്നു പോയി. പതിവില്ലാതെ ഈ ദിനം എന്നെ വല്ലാതെ പിന്നിലേക്ക് വലിച്ചിഴച്ചു. സാധാരണയായി വായനയുമായി ബന്ധപ്പെട്ട ചിന്തകൾ കൊബായാഷി മാസ്റ്ററും,ടോട്ടൊച്ഛനുമൊക്കെ ചേർന്ന് മനോഹരമാക്കിയ റ്റോമോ സ്കൂളിന് മുറ്റത്തു ഉടക്കി നിൽക്കും ( ഞാനൊരു അധ്യാപിക ആയത് കൊണ്ടാവാം ).

എന്നാൽ ഇന്ന് ഓർമ്മകൾ എന്നെ കൊണ്ടെത്തിച്ചത് നഷ്ടപ്പെട്ടു പോയ അമ്മയുടെ അടുത്തേക്കാണ്. വായനയുടെ ലോകത്തേക്ക് എന്നെ കൂട്ടികൊണ്ട് വന്നത് അമ്മയാണ്.

90 കാലഘട്ടത്തിലെ കുട്ടികൾക്ക് ഇന്നത്തെ കാർട്ടൂൺ പോലെ………… ഭാവനാ ലോകത്തെ പരിപോഷിപ്പിച്ചിരുന്നത് കളിക്കുടുക്ക, ബാലരമ്മ തുടങ്ങിയ കുട്ടിപുസ്തകങ്ങളായിരുന്നു…… അവയിലെ ചിത്രങ്ങളായിരുന്നു ( ഇന്നും ആ അടുപ്പത്തിന് പറയത്തക്ക മാറ്റം സംഭവിച്ചിട്ടില്ല)

വായനാലോകത്തേക്ക് പിച്ചവെച്ചു വരുന്നതേ ഉള്ളു ഞാൻ. ആവർത്തിച്ചാവർത്തിച്ചു അമ്മയെക്കൊണ്ട് വായിപ്പിക്കുക, അത് അവരുടെ മടിയിൽ… തോളിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ആസ്വദിക്കുക…. എന്റെ ഇഷ്ട വിനോദമായിരുന്നു.

ഒരിക്കൽ ആവർത്തിച്ചുള്ള വായനാ അമ്മയെ ചൊടിപ്പിച്ചു. അന്ന് എന്നിൽ ഉണ്ടായ വാശി വായനയുമായി പെട്ടെന്ന് കൂട്ടുകൂടാൻ ഇടയായി.

ഇന്നും വായന തുടങ്ങിയാൽ അതൊരു വാശി ആയി മാറും….. പണ്ടെനിക്ക് അമ്മയോട് തോന്നിയ അതേ വാശി

Leave a Reply

Your email address will not be published. Required fields are marked *